തപ്‍സി പന്നു നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സബാഷ് മിത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ‘മിതാലി രാജി’ന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ താപ്‍സി പന്നു ചിത്രം ഒടിടിയിലും റിലീസ് ചെയ്യുകയാണ്.
വൂട് സെലക്ടിലാണ് സബാഷ് മിത്തു റിലീസ് ചെയ്യുക എന്ന് അറിയിച്ച് ടീസര്‍ പുറത്തുവിട്ടു. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്‍ത ചിത്രത്തിന്റ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. അമിത് ത്രിവേദി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജൂലൈ 15ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നത്.
The untold story of a fighter, an achiever, and a game changer who deserves a ‘Shabaash’ over and over again.
Watch #TaapseePannu as ace cricketer #MithaliRaj, in the World Digital Premiere of Shabaash Mithu, Coming Soon on #VootSelect#ShabaashMithuOnVoot pic.twitter.com/LtezETSQta
— Voot Select (@VootSelect) August 9, 2022