Tue. Apr 16th, 2024

പാറ്റ്‌ന: ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നിലം തൊടില്ലെന്ന് നിതീഷ് പറഞ്ഞു. ബി ജെ പി തന്നെ ഒതുക്കാന്‍ നോക്കി. ബി ജെ പി സഖ്യം മൂലം ജെ ഡി യുവിന്റെ അംഗസംഖ്യ കുറഞ്ഞു. 2020ല്‍ മുഖ്യമന്ത്രിയായത് ബി ജെ പി സമ്മര്‍ദത്തെ തുടര്‍ന്നാണ്. തനിക്ക് പ്രധാനമന്ത്രിയാവാന്‍ മോഹമില്ലെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കാന്‍ പ്രതിപക്ഷകക്ഷികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ആവര്‍ത്തിക്കാറുള്ള നിതീഷ് കുമാര്‍ പ്രധാനമന്ത്രി പദത്തില്‍ താന്‍ തത്പരനല്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. 2014 ല്‍ അധികാരത്തിലെത്തിയ വ്യക്തി 2024 ലെ തിരഞ്ഞെടുപ്പിലും വിജയിക്കുമോ എന്ന ചോദ്യമാണ് ഉയര്‍ത്തേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

BEST SELLERS