Tuesday, October 3, 2023

Latest Posts

എ.പി ജയന്‍ വീണ്ടും സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

എ.പി ജയനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. സിപിഐ ജില്ലാ സമ്മേളനത്തിലാണ് ജയനെ വീണ്ടും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ജയന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്.

സമ്മേളനത്തില്‍ 51 അംഗ ജില്ലാ കൗണ്‍സിലിനെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയില്‍ 10 വനിതകളുണ്ട്. പ്രായപരിധി കണക്കിലെടുത്ത് പഴയ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന ഒന്‍പത് പേരെ പുതിയ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല.

അതേസമയം, ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.പി ജയനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതിയെത്തി. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പരാതി നല്‍കിയത്. സമ്മേളനങ്ങളില്‍ അവഗണിച്ചെന്നും മണ്ഡലം സമ്മേളനത്തില്‍ പോലും തന്നെ പ്രതിനിധി ആക്കിയില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി.

BEST SELLERS






Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.