Thu. Mar 28th, 2024

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍, മൂന്നാളം പിലാമിറ്റത്ത് വീട്ടില്‍ ബൈജു(32)വാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. തിങ്കള്‍ അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട മാതാവ് ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയും പോലീസ് കുട്ടിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

മാതാവും കുട്ടിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് അടൂര്‍ ബൈപ്പാസിന് സമീപത്ത് നിന്നും കഴിഞ്ഞ രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തു. അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിന്റെ നിര്‍ദേശ പ്രകാരം, പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ടി ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്ത്രീകളെ ആക്രമിച്ചതടക്കമുള്ള വേറെയും കേസിലെ പ്രതിയാണ് ഇയാള്‍.

BEST SELLERS