Thu. Apr 25th, 2024

കൊച്ചി: എറണാകുളത്തെ ദളിത് യുവതി സംഗീതയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഗീതയുടെ ഭര്‍ത്താവിന്റെ മാതാവ് രമണി, ഭര്‍തൃ സഹോദരന്റെ ഭാര്യ മീനാക്ഷി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

മൂന്ന് പ്രതികളാണ് കേസിലുള്ളത്. സംഗീതയുടെ ഭര്‍ത്താവ്, ഭര്‍തൃ മാതാവ്, ഭര്‍തൃ സഹോദരന്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികള്‍. ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ ഇതുവരെ കോടതില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. ജൂണ്‍ ഒന്നിനാണ് സംഗീതയെ ഹൈക്കോടതിക്ക് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

BEST SELLERS