Tue. Apr 16th, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് ഉച്ചക്ക് ശേഷം അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂരിലും മലപ്പുറത്തും ഓറഞ്ച് അലേര്‍ട്ടും പലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നിലവിലുള്ളത്.

മഴക്കൊപ്പം കനത്ത കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വിഭാഗം പറയുന്നത്.സേനാ വിഭാഗത്തിനും തയ്യാറായിരിക്കാന്‍ മുന്നറിയിപ്പുണ്ട്. റവന്യൂമന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഇടുക്കി ജില്ലകളിലെ ഡാമുകളിലും പ്രത്യേക റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ കാറ്റിന് സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചവരെ അതിതീവ്ര മഴയുണ്ടാകുമെന്ാണ് വിവരം. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും താമസിക്കുന്നവര്‍ക്ക് അതികൃതര്‍ നല്‍കുന്ന മുന്നറിയിപ്പിന് അനുസരിച്ച് മാറിത്താമസിക്കണം. അവശ്യ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വിഭാഗം പറയുന്നു.

തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ രാത്രി മുതല്‍ പലയിടത്തുമള്ള മഴ ഇപ്പോഴും തുടരുന്നുണ്ട്. പത്തനംതിട്ട വെന്നിക്കുളം കല്ലുപാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു. അത്തിക്കയം വില്ലേജില്‍ റെജി ചീങ്കയില്‍ (60) എന്നയാള്‍ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ടു. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചു. തഹസില്‍ദാര്‍ ഉള്‍പ്പെടെ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.

റോഡുകളും വീടുകളുടമക്കം നിരവധിയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആദിവാസി ഊരുകള്‍ കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൊച്ചി എം ജി റോഡില്‍ രാവിലെ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസ്സം നേരിട്ടുണ്ട്. കോട്ടയത്ത് കനത്ത മഴ മുന്നറിയിപ്പുള്ള അവസ്ഥയില്‍ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും കലക്ടര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

BEST SELLERS