Fri. Mar 29th, 2024

5ജി സ്പെക്‌ട്രം ലേലം അഞ്ചാംദിവസത്തിൽ 23 റൗണ്ട് ലേലംവിളി പൂര്‍ത്തിയായി. ഇതുവരെ 1,49,855 കോടി രൂപയുടെ ലേലം നടന്നതായി ടെലികോം മന്ത്രാലയം അറിയിച്ചു.എണ്‍പതിനായിരത്തിലേറെ കോടി രൂപ മുടക്കി അംബാനിയുടെ ജിയോ തന്നെയാണ് ലേലംവിളിയില്‍ മുന്‍പില്‍.

ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വിഐ, അദാനി എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. നാളെ രാവിലെ 10 മണിക്ക് 24-ആം റൗണ്ട് ലേലം വിളി ആരംഭിക്കും.

1G, 2G, 3G, 4G നെറ്റ് വര്‍ക്കുകള്‍ക്ക് ശേഷം പുതിയ ആഗോള വയര്‍ലെസ് സ്റ്റാന്‍ഡേര്‍ഡാണ്‌ 5ജി. വയര്‍ലെസ് നെറ്റ് വര്‍ക്കുകളുടെ വേഗതയും പ്രതികരണശേഷിയും വളരെയധികം വര്‍ദ്ധിപ്പിക്കുന്നതിന് 5ജി സഹായകമാണ്.

5ജി ഉപയോഗിച്ച്‌, വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയ്ക്ക് മള്‍ട്ടിഗിഗാബിറ്റ് വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും, ഉയര്‍ന്ന മള്‍ട്ടി-ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, അള്‍ട്രാ ലോ ലേറ്റന്‍സി, കൂടുതല്‍ വിശ്വാസ്യത, വമ്പിച്ച നെറ്റ് വര്‍ക്ക് കപ്പാസിറ്റി, കൂടുതല്‍ ഉപയോക്തൃ അനുഭവം എന്നിവ നല്‍കുന്നതാണ്.

കണക്കുകള്‍ പ്രകാരം സെക്കന്‍ഡില്‍ 20 ഗിഗാബൈറ്റ് പെര്‍ സെക്കന്റാണ് 5ജി നല്‍കുന്ന വേഗത. ഉപയോക്താവിന് ഫുള്‍ എച്ച്‌ഡി 4കെ റെസലൂഷനിലുകളില്‍ ബഫറിങ് ഇല്ലാതെ പല ഡിവൈസുകളില്‍ ഒരേ സമയം വീഡിയോ കാണാനും ഡാറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതിലൂടെ സാധിക്കും.

BEST SELLERS