Fri. Mar 29th, 2024

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ ബലാല്‍സംഗം കുറ്റം ചുമത്തി. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. മ്യുസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതി കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

പി സി ജോര്‍ജ്ജിനെതിരെ നേരത്തെ തന്നെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിരുന്നു. കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനും, കലാപം നടത്താനും ഗൂഡാലോചന നടത്തിയെന്നായിരുന്നു കേസ്. കന്റോണ്‍മെന്റ് പൊലീസാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ചോദ്യം ചെയ്യലിന് പി സി ജോര്‍ജ്ജ് ഇതുവരെ ഹാജരായിരുന്നില്ല. ഇ ഡി ചോദ്യം ചെയ്യുന്നത് കൊണ്ടാണ് ഹാജരാകാന്‍ കഴിയാത്തത് എന്നാണ് പി സി ജോര്‍ജ്ജ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

BEST SELLERS