Fri. Mar 29th, 2024

ഉദയ്പുരില്‍ തയ്യല്‍തൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ബി ജെ പിയുമായി അടുത്ത ബന്ധമെന്നതിന് തെളിവുകള്‍ പുറത്ത്. മുഖ്യപ്രതികളായ റിയാസ് അഖ്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ മൂന്നുവര്‍ഷത്തോളമായി ബി ജെ പിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകളാണ് ദേശീയ മാധ്യമമായ ‘ഇന്ത്യാ ടുഡേ’പുറത്തു വിട്ടു.

കൊലയാളികളില്‍ ഒരാളായ റിയാസ് അഖ്താരി പാര്‍ട്ടിയുടെ വിശ്വസ്ഥര്‍ മുഖേന നിരവധി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ സഊദി അറേബ്യയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ രാജസ്ഥാനിലെ ബി ജെ പിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി ജെ പി പരിപാടികളില്‍ നേതാക്കള്‍ക്കൊപ്പമുള്ള റിയാസിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നു.

അതേ സമയം കൊലപാതകത്തില്‍ പാക്കിസ്ഥാന്‍ ബന്ധത്തിന് തെളിവ് ലഭിച്ചതായാണ് എന്‍ ഐ എ പറയുന്നത്. പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ എന്നയാളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്ന് എന്‍ ഐ എ പറയുന്നു. പാക് ചാര സംഘടനയായ ഐ എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് സല്‍മാനെന്നും എന്‍ എക്ക് സൂചന ലഭിച്ചതായാണ് പറയുന്നത്.

BEST SELLERS