Fri. Mar 29th, 2024

ഒന്നര വയസുള്ള കുഞ്ഞിന്റെ കാലിന്‍മേല്‍ ഇസ്തിപ്പെട്ടികൊണ്ട് ഗുരുതരമായി പൊളളലേല്‍പ്പിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇടതുകാലില്‍ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികല്‍സ നല്‍കി. കഴഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യപാനിയായ പ്രതിയും ഭാര്യും തമ്മിലുളള വഴക്കിനെ തുടര്‍ന്നാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചതെന്ന് വിഴിഞ്ഞം എസ് എച്ച ഒ പ്രജീഷ് ശശി പറഞ്ഞു. എല്ലാ ദിവസവും അമ്മൂമ്മയുടെ വീട്ടില്‍ കൊണ്ടുവരുന്ന കുഞ്ഞിനെ നാല്് ദിവസമായി കൊണ്ടുചെല്ലാതെ മകള്‍ മാത്രം ഒറ്റക്ക് ചെന്നത് അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അഞ്ച് വയസുളള മൂത്തമകനാണ് ഇത് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നിയാണ് അമ്മൂമ്മ പൊലീസില്‍ പരാതി പെട്ടത്്. മൂത്തമകന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പിതാവാണ് ചെയ്തതെന്നു മനസിലായി. കുറച്ച് ദിവസം മുമ്പ് കുഞ്ഞിന്റെ നെഞ്ചില്‍ സ്പൂണ്‍ കൊണ്ട് പൊള്ളലേല്‍പ്പിച്ച സംഭവമുണ്ടായെന്നും പൊലീസ് കണ്ടെത്തി.

BEST SELLERS