Fri. Mar 29th, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. താന്‍ പറഞ്ഞത് അസംബന്ധമാണെങ്കില്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് വീണ വിജയന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. . പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് വെബ്‌സൈറ്റിലെ പരാമര്‍ശം ഒഴിവാക്കിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു. വെബ്‌സൈറ്റില്‍ തിരുത്തല്‍ വരുത്തിയതിന്റെ തെളിവുകള്‍ ഇന്ന് വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു.

വീണ വിജയന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. വീണയുടെ ഹെക്സാ ലോജികിന്റെ പ്രധാന വ്യക്തി ജയിക് ബാല കുമാര്‍ ആണെന്ന് വീണ തന്നെ പറഞ്ഞു.വെബ് സൈറ്റില്‍ ഇത് രേഖപെടുത്തി.മെയ് 2020 നു വെബ്‌സൈറ്റ് ഡൗണ്‍ ആയി. പിഡബ്ലിയുസിക്കെതിരെ ആരോപണം വന്നപ്പോഴായിരുന്നു ഇത്.ഒരു മാസം കഴിഞ്ഞു ജൂണ്‍ 20 നാണ് സൈറ്റ് അപ് ആയത്: മെയ് 20 നു വെബ് സൈറ്റില്‍ ഉണ്ടായിരുന്ന പലതും ജൂണില്‍ കാണാതായി .എന്ത് കൊണ്ടാണ് ജയിക്‌നെ കുറിച്ചുള്ള വിവരങ്ങള്‍ മാറ്റിയതെന്നതില്‍ മറുപടി ഇല്ല. 107 തവണ സൈറ്റില്‍ മാറ്റം വരുത്തി. 2020 മെയിലെ സൈറ്റിലെ വിവരം..വൈകീട്ട് 5.20 ന് എങ്ങിനെ ആയിരുന്നു എന്ന് നോക്കുമ്പോള്‍ അറിയാം. ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്സാ ലോജിക്.നോമിനി ആയി ഉള്ളത് അമ്മ കമല വിജയന്‍.വീണ ഫൗണ്ടര്‍.താഴെ കണ്‍സള്‍ട്ടന്റ് ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റ മെന്റര്‍ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടര്‍ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോള്‍ ഈ വിവരം മാറ്റപെട്ടു.പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കേസ് എടുക്കാന്‍ വെല്ലു വിളിക്കുന്നുവെന്നും മാത്യു കുഴന്‍നാടന്‍ പറഞ്ഞു.

BEST SELLERS