Thu. Apr 25th, 2024

മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോ്‌ട്ടെടുപ്പ്. ഇതിനായി പ്രത്യേക സഭാ സമ്മേളനം നാളെ രാവിലെ 11 ന് ചേരും. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വൈകിട്ട് 5 ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ഉദ്ധവ് സര്‍ക്കാറിന്റെ ഭാവിയില്‍ നാളെ തീരുമാനമാകും.

ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ശിവസേനയുടെ 39 എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിനുള്ള പിന്തുണ പിന്‍വലിച്ചതായും ഇതോടെ മഹാവികാസ് അഘാഡി സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഗവര്‍ണറെ അറിയിച്ചതായി ഫട്‌നാവിസ് പറഞ്ഞു.

ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍ ഇന്ന് ഔദ്യോഗികമായി സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം.വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ അന്തിമ തീരുമാനം വരും വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

BEST SELLERS