Fri. Apr 26th, 2024

മുംബൈ: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെ ഗുജറാത്ത് പോലീസ് കസറ്റഡിയിലെടുത്തു. മുംബൈ ജുഹുവിന് സമീപത്തെ വീട്ടില്‍നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ടീസ്റ്റ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പോലീസിന് നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ കസ്റ്റഡിയിലായിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പോലീസ് സംഘം എത്തിയത്. കസ്റ്റഡിയിലെടുത്ത ടീസ്റ്റയെ മുംബൈയിലെ സാന്‍ഡക്രൂസ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.

നരേന്ദ്ര മോദിക്കും ഗുജറാത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഉന്നയിച്ച ആരോപണങ്ങള്‍ വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. കേസിലെ സഹ ഹരജിക്കാരിയായ ടീസ്റ്റ സാകിയ ജാഫ്രിയുടെ വികാരം മുതലെടുത്തെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.

കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദിയെ ഒഴിവാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് സാകിയ ജാഫ്രി നല്‍കിയ ഹരജിയും കോടതി തള്ളിയിരുന്നു.

BEST SELLERS