Sunday, June 26, 2022

Latest Posts

സായാഹ്ന വാര്‍ത്തകള്‍ ജൂണ്‍ 24ന് റിലീസ്‌ ചെയ്യും

അരുണ്‍ ചന്ദു സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ” സായാഹ്ന വാര്‍ത്തകള്‍”. സിനിമയിലെ സെന്‍സറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റുമായി ചിത്രം ജൂണ്‍ 24ന് തീയേറ്ററുകളില്‍ എത്തും.

D14 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ആണ് ചിത്രം എത്തുന്നത്. സായാഹ്ന വാര്‍ത്തകള്‍ ഒരു വരാനിരിക്കുന്ന സാമൂഹിക രാഷ്ട്രീയ ചിത്രമാണ്. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് സച്ചിന്‍ ആര്‍ ചന്ദ്രനും അരുണ്‍ ചന്ദുവും ചേര്‍ന്നാണ്.

ഈ ചിത്രത്തില്‍ ഗോകുല്‍ സുരേഷ് , ധ്യാന്‍ ശ്രീനിവാസന്‍ , അജുവര്‍ഗീസ്,ഇന്ദ്രന്‍സ്,പുതുമുഖം ശരണ്യ ശര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയും ശങ്കര്‍ ശര്‍മ്മയും ചേര്‍ന്നാണ്, ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശരത് ഷാജിയുമാണ്.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.