Monday, June 27, 2022

Latest Posts

കേസരിയുടെ മാധ്യമപഠന കേന്ദ്രത്തില്‍ റിസോഴ്‌സ് പേഴ്‌സണായി ചേക്കുട്ടിയും അഡ്വ.ജയശങ്കറും

കോഴിക്കോട്: ആര്‍ എസ് എസ് മുഖവാരികയായ കേസരിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ആരംഭിക്കുന്ന മാധ്യമ പഠന കേന്ദ്രത്തില്‍ റിസോഴ്‌സ് പേഴ്‌സണായി അഡ്വ. ജയശങ്കറും എന്‍ പി ചേക്കുട്ടിയും. കോഴിക്കോട് ചാലപ്പുറത്ത് സ്ഥിതി ചെയ്യുന്ന കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന മഹാത്മാ ഗന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലാണ് ഇരുവരും റിസോഴ്‌സ് പേഴ്‌സണ്‍മാരായി എത്തുക. ഇവിടേക്ക് ആദ്യ ബാച്ചിനെ ക്ഷണിച്ചുള്ള പരസ്യത്തിലാണ് ഇരുവരുടേയും ചിത്രങ്ങളുള്ളത്.

ചാനല്‍ ചര്‍ച്ചകളില്‍ സ്വതന്ത്ര നിരീക്ഷകര്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നവരാണ് ജയശങ്കറും ചെക്കുട്ടിയും. ജയശങ്കര്‍ സി പി ഐ നേതാവും എന്‍ പി ചേക്കുട്ടി മുന്‍തേജസ് പത്രാധിപരുമാണ്. സി പി എമ്മിന്റെ കടുത്ത വിമര്‍ശകരായ ഇരുവര്‍ക്കും പുറമെ മറ്റ് സംഘ്പരിവാര്‍ നേതാക്കളും കേസരി പഠന കേന്ദ്രത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ്. ബി ജെ പി സംസ്ഥാന നേതാവായ കെ എസ് രാധാകൃഷ്ണന്‍, ബി ജെ പി വക്താവും ജന്മഭൂമി എഡിറ്ററുമായിരുന്ന കെ വി എസ് ഹരിദാസ്, ജനം ടി വി എഡിറ്റര്‍ ജി കെ സുരേഷ് ബാബു, ബി ജെ പി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്ത, കോഴിക്കോട് ആകാശവാണി ഡയറക്ടര്‍ കെ എം നരേന്ദ്രന്‍ എന്നിവരാണ് മറ്റ് റിസോഴ്‌സ് അംഗങ്ങള്‍.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.