Tue. Apr 16th, 2024

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ഷംഷേര ജൂലൈ 22 ന് ഐമാക്‌സില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയ്യതിയ്‌ക്കൊപ്പം നിര്‍മ്മാതാക്കള്‍ നടന്റെ ഫസ്റ്റ് ലുക്കും ഔദ്യോഗികമായി പുറത്തിറക്കി.

യാഷ് രാജ് ഫിലിംസാണ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ നിര്‍മ്മിക്കുന്നത്, സഞ്ജയ് ദത്തും വാണി കപൂറും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്‍ബീര്‍ കപൂറിന്റെ ബിഗ് സ്‌ക്രീനുകളിലേക്കുള്ള തിരിച്ചുവരവാണ് ഷംഷേര. 2018ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

BEST SELLERS