Saturday, June 25, 2022

Latest Posts

ഹിറ്റ്‌ലറും മുസോളിനിയും വഴികാട്ടി; അഗ്‌നിപഥ് ആര്‍ എസ് എസ് പദ്ധതിയെന്ന് ബിനോയ് വിശ്വം

പത്തനംതിട്ട: ഇന്ത്യന്‍ സേനയില്‍ കരാര്‍ നിയമനം നല്‍കുന്ന അഗ്‌നിപഥ് ആര്‍ എസ് എസ് പദ്ധതിയെന്ന് സി പി ഐ കേന്ദ്രകമ്മിറ്റിയംഗം ബിനോയ് വിശ്വം എം പി. ഹിറ്റ്‌ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഈ പദ്ധതി പ്രകാരം സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ ആര്‍ എസ് എസ് ഗുണ്ടകള്‍ ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ സൈന്യവല്‍ക്കരിക്കാനുള്ള നീക്കമാണ്. യുവാക്കളെ വഞ്ചിക്കലാണ്. പട്ടിണി കൂലി കൊടുത്ത് അവരെ കബളിപ്പിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. സി പി ഐ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനത്തിന് പത്തനംതിട്ടയിലെത്തിയതായിരുന്നു ബിനോയ് വിശ്വം.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.