Fri. Mar 29th, 2024

കൊച്ചി: സഹപ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ ക്രൈം നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്‌. പട്ടികജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പാണിത്‌. ഐ പി സി 506, 509 ഉം ചുമത്തിയിട്ടുണ്ട്‌. നന്ദകുമാര്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലാണുള്ളത്. നന്ദകുമാറിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ചില വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. ഈ വിഷയത്തിലേക്കും ചോദ്യം ചെയ്യല്‍ നീണ്ടേക്കും.

തന്നെ പല രൂപത്തില്‍ ക്രൈം നന്ദകുമാര്‍ പീഡിപ്പിച്ചതായി യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നന്ദകുമാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയതായി യുവതി പരാതിയില്‍ പറുന്നു. സമ്മര്‍ദവും ഭീഷണിയും തുടര്‍ന്നതോടെ അവിടത്തെ ജോലി രാജിവെക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയിലുണ്ട്‌.

BEST SELLERS