Monday, June 27, 2022

Latest Posts

മത്സ്യഫെഡ് അഴിമതി: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ രൂപത

കൊല്ലം: മത്സ്യഫെഡ് അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കൊല്ലം ലത്തീന്‍ രൂപത. വലിയ അഴിമതി രണ്ട് ഉദ്യോഗസ്ഥരിലേക്ക് മാത്രമൊതുക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്ന് ലത്തീന്‍ അതിരൂപത.

അഴിമതിക്കാരെ മുഴുവന്‍ പിടികൂടിയില്ലെങ്കില്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച്‌ പ്രക്ഷോഭം നടത്തുമെന്നും കൊല്ലം രൂപത വൈദികന്‍ ഫാ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

കേസില്‍ ഒരാളെ അറസ്റ്റ് ചെയ്ത് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കൊല്ലം രൂപത നേരിട്ട് സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടന്ന തട്ടിപ്പില്‍, സമഗ്ര അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് സഭയുടെ ആവശ്യം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പിടിയിലായ രണ്ടു പേരെന്ന് ഫാ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ ആരോപിക്കുന്നു.

വലിയ തട്ടിപ്പ് നടന്നിട്ടും സര്‍ക്കാര്‍ മൗനം നടിക്കുകയാണെന്നാണ് സഭയുടെ ആരോപണം. അഴിമതി സംബന്ധിച്ച്‌ സമഗ്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും സഭ ആവശ്യപ്പെടുന്നു. മത്സ്യഫെഡില്‍ 350 പേരെ പിന്‍വാതിലിലൂടെ നിയമിച്ചത് ഇത്തരം അഴിമതികള്‍ക്കാണെന്നും സഭ കുറ്റപ്പെടുത്തുന്നു.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.