Saturday, June 25, 2022

Latest Posts

രാഹുലിൻ്റെ അഭ്യർഥന ഇ ഡി അംഗീകരിച്ചു; തിങ്കളാഴ്ച വരെ ഹാജരാകേണ്ടതില്ല

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത് ദീർഘിപ്പിക്കണമെന്ന കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭ്യർഥന മാനിച്ച് ഇ ഡി. തിങ്കളാഴ്ച വരെ രാഹുൽ ഹാജരാകേണ്ടതില്ലെന്ന് ഇ ഡി അറിയിച്ചു. നേരത്തേ, വെള്ളിയാഴ്ച ഹാജരാകണമെന്ന് ഇ ഡി സമൻസ് നൽകിയിരുന്നു.

മാതാവ് സോണിയാ ഗാന്ധിയുടെ അനാരോഗ്യ സ്ഥിതി പരിഗണിച്ച് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ഇ ഡിക്ക് അയച്ച കത്തില്‍ രാഹുല്‍ അഭ്യര്‍ഥിച്ചിരുന്നു. കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലാണ് സോണിയാ ഗാന്ധി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച മാത്രമാണ് രാഹുലിന് ഇ ഡി ഇടവേള നല്‍കിയത്. തുടര്‍ച്ചയായി മൂന്നുദിവസം 30 മണിക്കൂറിലേറെയാണ് രാഹുലിനെ ചോദ്യം ചെയ്തത്.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.