Monday, June 27, 2022

Latest Posts

ജൂൺ 15: മഹാകവികളിലെ അത്ഭുതം, ഉള്ളൂർ എസ്. പരമേശ്വരയ്യർ ഓർമ ദിനം

✍️ സുരേഷ്. സി ആർ

”വിളക്കു കൈവശമുള്ളവനെങ്ങും
വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിനഭദ്രനു
മേന്മേലമൃതമയം” (പ്രേമസംഗീതം)

ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിതയിൽ കുമാരാനാശാൻ, വള്ളത്തോൾ എന്നിവർക്കൊപ്പം യുഗസ്രഷ്ടാവായി നിൽക്കുകയും തികഞ്ഞ പാണ്ഡിത്യത്തിന്റെ ഉറവിടവുമായിരുന്നു ഉള്ളൂർ എസ്.പരമേശ്വരയ്യർ(1877 – 1949).

ദാരിദ്ര്യത്തിൽ നിന്ന് തികഞ്ഞ ഇച്ഛാശക്തിയോടെ അറിവിന്റെ പടവുകൾ കയറി ‘ഉജ്വല ശബ്ദാഢ്യ’നെന്ന വിശേഷണം നേടി. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെയുള്ള മലയാള സാഹിത്യത്തിന്റെ ചരിത്രം അവതരിപ്പിക്കുന്ന അഞ്ച് വാല്യങ്ങളുള്ള ‘കേരള സാഹിത്യ ചരിത്രം’ ഉൾപ്പെടെയുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളും ഗവേഷണം ചെയ്ത് കണ്ടെത്തി അവതരിപ്പിച്ച പ്രാചീന കൃതികളും അദ്ദേഹത്തിന്റെ പണ്ഡിത വ്യക്തിത്വത്തിന്റെയും ഭാഷാ സേവനത്തിന്റെയും മതിയായ തെളിവുകളാണ്. നാല്പത് വർഷത്തോളം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് സാഹിത്യചരിത്രം എഴുതിയത്.

ചങ്ങനാശ്ശേരിയിൽ ജനനം. ഇന്നത്തെ പ്ലസ് ടു-വിന് തുല്യമായ എഫ്.എ.യ്ക്കു പഠിക്കുമ്പോൾ കവിതയുടെ ലോകത്തെക്ക് നീങ്ങി. ഭാഷാപോഷിണി, മലയാള മനോരമ, രാമാനുജൻ തുടങ്ങിയ ആനുകാലികളിലൂടെ കാവ്യരംഗത്ത് പ്രവേശിച്ചു. കേരളവർമ വലിയകോയിത്തമ്പുരാനുമായുള്ള ബന്ധം കാവ്യസപര്യയെ വളർത്തി.

1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
വഞ്ചീശഗീതി, സുജാതോദ്വാഹം, ഭാഷാചമ്പു തുടങ്ങിയ കാവ്യങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 196-ൽ ശരിയായ പാഠവും ടിപ്പണിയും സഹിതം പുറത്തുകൊണ്ടുവന്നു. മലയാളത്തിലെ ഏറ്റവും മികച്ച മഹാകാവ്യമെന്ന വിശേഷണം ഉള്ളൂരിന്റെ ‘ഉമാകേരള’ത്തിന് അവകാശപ്പെട്ടതാണ്. പ്രസവാദത്തിൽ ദ്വിതീയാക്ഷരപ്രാസത്തിന്റെ മഹത്ത്വം വെളിവാക്കുക എന്ന ലക്ഷ്യംകൂടി ഉദ്ദേശിച്ച് എഴുതിയതാണിത്.

ഉമാകേരള’ത്തിന് ശേഷം നിയോ ക്ലാസിസത്തിൽ നിന്ന് കാല്പനികതയിലെത്തി. കിരണാവലി, തരംഗിണി, താരാഹാരം തുടങ്ങിയ കൃതികളിൽ ചേർത്തിട്ടുള്ള കവിതകളിൽ പലതും ഇക്കാലത്തെഴുതിയതവയാണ്. 1937ൽ ‘മഹാകവിപ്പട്ടം’ ലഭിച്ചു.
അയിത്തത്തെ എതിർത്ത് ലേഖനങ്ങൾ

എഴുതിയ അദ്ദേഹത്തിന് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായപ്പോൾ ബ്രാഹ്മണസമൂഹം ജാതി ഭ്രഷ്ട് കല്പിച്ചു. കർണഭൂഷണം, പിംഗള, ചിത്രശാല, മിഥ്യാപവാദം തുടങ്ങിയ ഖണ്ഡകാവ്യങ്ങളും കാവ്യചന്ദ്രിക, തരംഗിണി, മണിമഞ്ജുഷ, രത്നമാല, അമൃതധാര, കല്പശാഖി, തുടങ്ങിയ കവിതാ സമാഹാരങ്ങളുമാണ് മറ്റു പ്രധാന കൃതികൾ.

കൊച്ചി മഹാരാജാവ് ‘കവിതിലകൻ’ ബിരുദവും ബ്രിട്ടീഷ് ഇന്ത്യാസർക്കാർ ‘റാവുബഹാദൂർ’ സ്ഥാനവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷൺ’ ബഹുമതിയും അദ്ദേഹത്തിന് സമ്മാനിച്ചു.

BEST SELLERS


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.