Saturday, June 25, 2022

Latest Posts

ലോക കേരള സഭക്ക് നാളെ തുടക്കം; 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് നാളെ തുടക്കമാകും. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനം വൈകീട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 16 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ലോക കേരള സഭയില്‍, 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തമുണ്ടാകും.

മൂന്ന് ദിവസത്തെ സമ്മേളനത്തിന് നാലുകോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സംസ്ഥാനത്ത് നാല് കോടി മുടക്കി സമ്മേളനം നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.