Saturday, June 25, 2022

Latest Posts

എസ് എസ് എല്‍ സി ഫലപ്രഖ്യാപനം നടത്തി; 99.26 ശതമാനം വിജയം; 44,363 ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: 2022 മാര്‍ച്ചിലെ എസ് എസ് എസ് എല്‍ സി , ടി എച്ച് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ 99.26 ശതമാനം പേര്‍ വിജയിച്ചു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി തിരുവനന്തപുരം പി ആർ ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തിയത്.

എസ് എസ് എല്‍ സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 പേര്‍ പരീക്ഷ എഴുതിയതില്‍ 4,23,093 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 99.26 ആണ് വിജയ ശതമാനം. കഴിഞ്ഞ തവണ ഇത് 99.47 ആയിരുന്നു. എ പ്ലസ് നേടിയവരുടെ എണ്ണം- 44,363. കഴിഞ്ഞ തവണ-1,25,509.

3059 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. കണ്ണൂര്‍ ആണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ റവന്യൂ ജില്ല- 99.76. ഏറ്റവും കുറഞ്ഞത് വയനാട്- 98.07. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല പാല- 99.94. കുറവ്- ആറ്റിങ്ങല്‍-97.98. കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല-മലപ്പുറം 3,024.

നാല് മണിയോടെ ഔദ്യോഗിക വെബ്സൈറ്റായ keralaresults. nic.in ലും പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം. വെബ്സൈറ്റില്‍നിന്നു മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.
2961 സെന്ററുകളിലായി 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.

കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്.

ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in ല്‍ ഫലമറിയാം. www.results.kite.kerala.gov.in, www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലമറിയാം.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.