Saturday, June 25, 2022

Latest Posts

മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ ആരോപണം; സത്യമെങ്കില്‍ ഗുരുതരമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെങ്കില്‍ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വപ്‌ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.

ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വപ്‌നയുടെ ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ബാക്കി കാര്യങ്ങള്‍ അതിനു ശേഷം പറയാം. ഭരണത്തിന് നേതൃത്വം നല്‍കുന്ന സി പി എം തന്നെയാണ് സംസ്ഥാനത്തെ കലാപഭൂമിയാക്കുന്നത്. ക്രിമിനലുകളെ അയച്ച് കോണ്‍ഗ്രസ് ഓഫീസുകള്‍ കത്തിക്കുകയാണെന്നും പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.