Saturday, June 25, 2022

Latest Posts

രാഹുല്‍ ഗാന്ധിയെ ഇ ഡി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു; കൊടിക്കുന്നില്‍ സുരേഷ് കസ്റ്റഡിയില്‍: എ ഐ സി സി ആസ്ഥാനത്ത് ഇന്നും സംഘര്‍ഷം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസിലെത്തി. ഇന്നലത്തേതിന് പോലെ ഇന്നും എ ഐ സി സി ഓഫീസിന് സമീപം സംഘര്‍ഷമുണ്ടായി. ചോദ്യം ചെയ്യലിനായി കാല്‌നടയായി ഇ ഡി ഓഫീസിലേക്ക് പോകാന്‍ രാഹുല്‍ ഗാന്ധിയെ പോലീസ് അനുവദിച്ചില്ല. രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രിയങ്ക ഗാന്ധി ഒഴികെയുള്ള നേതാക്കളെ ആരേയും രാഹുലിനൊപ്പം പോകാന്‍ പോലീസ് അനുവദിച്ചില്ല. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ കോണ്‍ഗ്രസ് എം പി കൊടിക്കുന്നില്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാഹുലിനെ ചോദ്യം ചെയ്യുന്ന ഇ ഡി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ കാല്‍നടയായി വന്നുകൊണ്ടിരിക്കുകയാണ്. ഇന്നലത്തേതിനേക്കാള്‍ കനത്ത സുരക്ഷയാണ് ഇന്ന് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എ ഐ സി സി ഓഫീസിനും ഇ ഡി ഓഫീസിനും ഇടയില്‍ കൂടുതല്‍ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുമ്ട്. രാഹുലിനെ പ്രവേശിപ്പിച്ച ഇ ഡി ഓഫീസിന്റെ ഗേറ്റിന് സമീപത്തേക്ക് മാധ്യമപ്രവര്‍ത്തകരേയും കടത്തിവിട്ടിട്ടില്ല. ഇ ഡി ഓഫീസിലേക്കുള്ള വഴികളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്. ഡല്‍ഹി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധി എം പിയെ ഇന്നലെ പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാത്രി 11ന് ശേഷമാണ് രാഹുല്‍ ഇ ഡി ഓഫീസില്‍ നിന്നിറങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ വ്യക്തി സ്വത്തുവിവരണമടക്കം ഇ ഡി ചോദിച്ചതായാണ് വിവരം. 23-ാം തീയതി സോണിയ ഗാന്ധിയെയും ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.