Fri. Mar 29th, 2024

ആലപ്പുഴ: നൂറനാട് എസ് ഐക്ക് വെട്ടേറ്റു. വി ആര്‍ അരുണ്‍കുമാറിന്റെ കൈക്കാണ് വെട്ടേറ്റത്. നൂറനാട് സ്വദേശിയായ സുഗതന്‍ ആണ് വെട്ടിയത്. എസ് ഐയുടെ നാല് വിരലുകൾ അറ്റുപോയിട്ടുണ്ട്. എസ് ഐക്ക് നേരെ സുഗതൻ വാൾ വീശുകയായിരുന്നു.

സുഗതനും സഹോദരനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ എസ് ഐ ഇടപെട്ടിരുന്നു. ഇതിലുള്ള വിദ്വേഷമാകാം വെട്ടലിന് കാരണമെന്നാണ് സൂചന. സുഗതനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ് ഐ നൂറനാട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

BEST SELLERS