Thu. Apr 25th, 2024

തിരുവനന്തപുരം: കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്ത കേസിലെ പ്രതി മണിച്ചന് ജയില്‍ മോചനം. മോചനത്തിനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണിത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മണിച്ചന് ജയില്‍ മോചനം ലഭിക്കുന്നത്. കേസിലെ മറ്റ് 32 പ്രതികളും മണിച്ചനൊപ്പം മോചിതരാകും.

നേരത്തെ സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഫയല്‍ മടക്കിയയച്ചിരുന്നു. വിദഗ്ധ സമിതി വിശദമായി പരിശോധിച്ചാണ് കേസിലെ 64 പ്രതികളില്‍ 33 പേരെ വിട്ടയക്കാന്‍ തീരുമാനമെടുത്തത് എന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. ഇത് ബോധ്യപ്പെട്ടതോടെയാണ് ഗവര്‍ണര്‍ ഫയലില്‍ ഒപ്പിട്ടതെന്നാണ് അറിയുന്നത്. 200 ഒക്ടോബറിലാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തമുണ്ടായത്. 31 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മദ്യം കഴിച്ച ആറുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 500ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസിലെ കൂട്ടുപ്രതി ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ല്‍ കരള്‍ വീക്കം ബാധിച്ച് മരണപ്പെട്ടിരുന്നു.

BEST SELLERS