Thu. Apr 18th, 2024

തിരുവനന്തപുരം: തനിക്ക് നിയമസഹായം ലഭിക്കാതിരിക്കാനാണ് തന്റെ അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരെ മതനിന്ദ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്റെ അഭിഭാഷനേയും പൂട്ടുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ശരിയായില്ലേയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. താന്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ സ്വപ്‌ന സുരേഷ് അഭിഭാഷകരെ മാറ്റിനിയമിക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്നും പറഞ്ഞു. 

തന്‍റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ശരിയായി. അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും എനിക്ക് പണമില്ല. പഴയ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ ഇന്ന് അഭിഭാഷകനെതിരെ കേസെടുത്തു. ഇന്നലെ മൂന്ന് മണിക്ക് താനൊരുഓഡിയോ പുറത്താക്കി. കേസുമായി ബന്ധപ്പെട്ട കാര്യമാണ് ഒരു പരിധി വരെ. അതല്ലാതെ തന്‍റെ കേസില്‍ രക്ഷപ്പെടാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ല എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്നെ എന്തിനാണ് വേട്ടയാടുന്നത്. ഒരു തീവ്രവാദിയെപ്പോലെ തന്നോട് പെരുമാറുന്നത് എന്തിനാണെന്നും സ്വപ്ന ചോദിച്ചു.

കേസില്‍ തന്നെ മാത്രം കുടുക്കുകയാണെന്നും ഇനിയെങ്കിലും വെറുതെ വിടുവെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഉടനീളം വികാരാധീനയായി കാണപ്പെട്ട സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞ് വീഴുകയും ചെയ്തു. സ്വപ്നക്ക് അപസ്മാര രോഗമുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തനിക്ക് തീരെ സുഖമില്ലെന്നും നിര്‍ബന്ധിക്കപ്പെട്ടതിനാലാണ്താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതെന്നും വാര്‍ത്ത സമ്മേളനത്തിന്റെ തുടക്കത്തില്‍ അവര്‍ പറഞ്ഞിരുന്നു. അപസ്മാര രോഗത്തിന്റെ ലക്ഷണം കാണിച്ച സ്വപ്നയെ ഒപ്പമുണ്ടായിരുന്നവര്‍ പരിചിരിച്ചു.

BEST SELLERS