Sunday, June 26, 2022

Latest Posts

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുകയാണെന്ന് കാനം രാജേന്ദ്രന്‍

ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരെയും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഇത് ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും കാനം വ്യക്തമാക്കി.

കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്നും പാഠം പഠിക്കുന്നില്ലെന്നും രാജ്യത്ത് എല്ലായിടത്തും വര്‍ഗീയതയുമായി സന്ധി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷമാണ് കേരളത്തില്‍ വര്‍ഗീയതെ എതിര്‍ക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്ത് വര്‍ഗീയതയുട ഒട്ടേറെ അടയാളങ്ങള്‍ കുറിക്കപ്പെട്ടിട്ടുണ്ടെന്നും ആ അടയാളങ്ങള്‍ എടുത്ത് അണിയാന്‍ മതനിരപേക്ഷമെന്ന് പറയുന്ന ചിലര്‍വല്ലാത്ത താത്പര്യം കാണിക്കുകയാണ്. മതനിരപേക്ഷത സംരക്ഷിക്കുകയല്ല മറിച്ച് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കലാണ് അവര്‍ ചെയ്യുന്നത്.

വര്‍ഗീയതയുമായി യോജിക്കാന്‍ തയ്യാറായാല്‍, സമരസപ്പെടാന്‍ തയ്യാറായാല്‍ അതിനെ പ്രോത്സാഹിപ്പിക്കലായി മാറുമെന്നും താത്കാലിക ലാഭത്തിനായി വര്‍ഗീയ ശക്തിയുമായി കൂടാം എന്ന് വിചാരിച്ചാല്‍ നാടിനും രാജ്യത്തിന് ആപത്തേ ഉണ്ടാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.