Monday, June 27, 2022

Latest Posts

മൊഴി പിന്‍വലിക്കാന്‍ ഭീഷണി; സ്വപ്‌നയുടെ മുൻ‌കൂർ ജാമ്യ ഹരജിയില്‍ ഗുരുതര ആരോപണങ്ങള്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഗുരുതര ആരോപണങ്ങള്‍. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലെ ചില ഭാഗങ്ങള്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഭീഷണിയുണ്ടായതെന്ന് ഹരജിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ തന്നെ സമീപിച്ചെന്നാണ് ഹരജിയില്‍ സ്വപ്‌ന അവകാശപ്പെടുന്നത്.

മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. 10 വയസ്സുള്ള മകന്‍ ഒറ്റക്കാകുമെന്നും ഭീഷണിയുണ്ടായിരുന്നു. ഷാജി കിരണ്‍ എന്നയാളാണ് തന്നെ സമീപിച്ചത്. കെ പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടര്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇയാളെത്തിയതെന്നും സ്വപ്‌ന പറയുന്നു.

ഇന്ന് രാവിലെ പത്തിനകം മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കണമെന്നായിരുന്നു അന്ത്യശാസനം. 164 പ്രകാരം നല്‍കിയ മൊഴിയിലെ ചില ഭാഗങ്ങൾ സ്വപ്‌ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണുണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് കെ ടി ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു.

BEST SELLERS






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.