Fri. Mar 29th, 2024

കൊച്ചി: ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ആദ്യത്തെ സംഭവമാണെന്നും സുധാകരന്‍ പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തല്‍ വരുമ്പോള്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ അഴിമതിക്കേസില്‍ പങ്കുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ സ്വപ്ന സുരേഷിന്റെ 164 മൊഴിയും മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും സത്യാവസ്ഥ തുറന്നുപറച്ചിലും കേരളത്തിലെ ജനങ്ങളെ മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മുഴുവന്‍ ഭയപ്പെടുത്തിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ആത്മാഭിമാനം ഉണ്ടെങ്കില്‍ സ്വപ്ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം മുഖ്യമന്ത്രി കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

BEST SELLERS