Fri. Mar 29th, 2024

മുംബൈ: പ്രവാചക നിന്ദ കേസില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മയ്ക്ക് ഉടന്‍ സമന്‌സ് അയയ്ക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. പരാമർശം വിവാദമായതോടെ നുപുര്‍ ശര്‍മയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെയാണ് നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെ പിന്തുണച്ച് ട്വീറ്റിലൂടെയായിരുന്നു നവീന്‍ കുമാര്‍ ജിന്‍ഡാലിന്റെ അധിക്ഷേപ പരാമര്‍ശം. ട്വീറ്റ് പിന്നീട് പിന്‍വലിച്ചു. തന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരത്തെ അസ്വസ്ഥമാക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം പ്രസ്താവന പിന്വലിക്കുന്നുവെന്ന് നുപൂര്‍ ശര്‍മ വ്യക്തമാക്കിയിരുന്നു.

പ്രവാചക നിന്ദക്ക് എതിരെ ലോകരാജ്യങ്ങള്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ഖത്തര്‍, കുവൈറ്റ്, ഇറാന്‍, സൗദി അറേബ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ഒഐസി ഉള്‍പ്പെടെ രാജ്യങ്ങളു െസംഘടനയും വിവാദ പരാമര്ശത്തെ അപലപിച്ചു.

മതവികാരം വ്രണപ്പെടുത്തിയവര്‍ക്കെതിരെ മുംബൈക്ക് പുറമെ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

BEST SELLERS