Thu. Apr 25th, 2024

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ എട്ട് വര്‍ഷത്തിനിടെ വിദേശനയത്തില്‍ കടുത്ത അപചയം നേരിട്ടതായി ബി ജെ പി നേതാവ് സുബഹ്‌മണ്യന്‍ സ്വാമി. മോദി സര്‍ക്കാറിന്റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സ്വാമിയുടെ വിമര്‍ശനം.

മോദി അധികാരത്തില്‍ വന്ന് എട്ട് വര്‍ഷത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ ഇഴഞ്ഞുനീങ്ങി. യുക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ചെറിയ രാജ്യമായ ഖത്തറിനു മുന്നിലും സാഷ്ടാംഗം പ്രണമിക്കേണ്ടിവന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റില്‍ പറയുന്നു.

BEST SELLERS