Fri. Mar 29th, 2024

കൊച്ചി: തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍. പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ വിനീത വര്‍ഗീസിനെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യവകുപ്പാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വിനീത വര്‍ഗീസിനെ നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സസ്പെന്‍ഡ് ചെയ്തിരുന്നു.

തൃപ്പൂണിത്തുറയിലെ പാലം അപകടത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുതിരുന്നു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിര്‍മ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡില്‍ അപകട സൂചന ബോര്‍ഡുകള്‍ ഉണ്ടാകാത്തതാണ് അപകടത്തിന് കാരണം.

മാര്‍ക്കറ്റ് റോഡില്‍ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. കഴിഞ്ഞദിവസമാണ് പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു.

BEST SELLERS