തിരുവനന്തപുരം: ജാതിയും മതവും പറഞ്ഞ് വീടുകയറിയ മന്ത്രിമാര്‍ക്ക് തൃക്കാക്കരയിലെ ജനം തിരിച്ചടി നല്‍കിയെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന് സര്‍ക്കാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞു. കെ റെയിലിനെതിരായ ജനവികാരം വ്യക്തമായി. യു ഡി എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പി ടിയുടെ ഭാര്യ എന്ന നിലയില്‍ ഉമുടെ പ്രവര്‍ത്തനത്തെ വളരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. യു ഡി എഫിന് ജനം നല്കിയ അംഗീകാരമാണ് തൃക്കാക്കര ഫലം. തൃക്കാക്കരയിലൂടെ പിണറായി സര്‍ക്കാര്‍ പാഠം പഠിക്കുമെന്ന് കരുതുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
BEST SELLERS