Monday, June 27, 2022

Latest Posts

പ്രമുഖ യുക്തിവാദി ഡി പ്രകാശൻറെ ഭാര്യ ഓമന അന്തരിച്ചു; മൃതദേഹം മെഡിക്കൽ കോളേജിന് നൽകും

ആലപ്പുഴ: പ്രമുഖ യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ശാസ്ത്രപ്രചാരകനും കേരള യുക്തിവാദിസംഘം സംസ്ഥാന സമിതിയംഗവും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ഡി പ്രകാശൻറെ ഭാര്യ ഓമന(68) അന്തരിച്ചു. അർബുദ ബാധിതയായതിനെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ലേക്ക് ഷോർ ഹോസ്പിറ്റലിൽ വെച്ച് പുലർച്ചെ 2 മണിക്ക് ആയിരുന്നു അന്ത്യം.

ചേർത്തല പുതിയകാവിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചിട്ടുള്ള മൃതദേഹം ഉച്ചയ്ക്ക് 2.30 ന് വണ്ടാനം മെഡിക്കൽ കോളേജിന് കൈമാറും. ഞായറാഴ്ച ചേർത്തലയിൽ യുക്തിവാദിസംഘത്തിന്റെ നേതൃത്വത്തിൽ അനുശോചന സമ്മേളനം നടത്തും.

മഞ്ജു പ്രകാശ് , ചിഞ്ചു പ്രകാശ് എന്നിവർ മക്കളാണ്.മരുമക്കൾ: ജോസ്, സുരേഷ്

BEST SELLERS







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.