Thu. Mar 28th, 2024

കണ്ണൂര്‍: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കണ്ണൂര്‍ പഴയങ്ങാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. സി ഐ, എസ് ഐ, സീനിയര്‍ സി പി ഒ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സി ഐ. ഇ കെ രാജഗോപാല്‍, എസ് ഐ. പി ജി ജിമ്മി, സീനിയര്‍ സി പി ഒ. പി ആര്‍ സര്‍ഗധരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് നടപടിക്ക് കാരണമായത്. മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാനാണ് കൈക്കൂലി വാങ്ങിയത്.

BEST SELLERS