ന്യൂഡല്‍ഹി: ഹവാല ഇടപാടില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് അറസ്റ്റില്‍. ഹവാല ഇടപാടില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടില്‍ സത്യേന്ദ്രന്‍ ജെയിന് ബന്ധമുണ്ടെന്ന് ഇ ഡി വ്യക്തമാക്കി.
സത്യേന്ദ്ര ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് 4.81 കോടി രൂപ ക്രെഡിറ്റ് ചെയ്യുകയും ഈ തുക പിന്നീട് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറി.ഈ പണം ഭൂമി വാങ്ങാനും ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പ അടക്കാനുമായി വിനിയോഗിച്ചതായി കണ്ടെത്തി.
സത്യേന്ദ്ര ജെയിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ ഇ.ഡി.കണ്ടുകെട്ടിയിരുന്നു.അതേ സമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി പ്രതികരിച്ചു.