Saturday, June 25, 2022

Latest Posts

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ബിജു മേനോന്‍, ജോജു ജോര്‍ജ് മികച്ച നടന്മാര്‍; രേവതി നടി

തിരുവനന്തപുരം: 2021ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും പങ്കിട്ടു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് അവാര്‍ഡ്. തുറമുഖം, മധുരം, നായാട്ട് എന്നീ സിനിമകളിലെ പ്രകടനമാണ് ജോജുവിന് അവാര്‍ഡ് നേടിക്കൊടുത്തത്. രേവതിയാണ് നടി (ഭൂതകാലം). ആവാസ വ്യൂഹം ആണ് മികച്ച ചിത്രം. ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി (ചിത്രം: ജോജി) തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. ‘അവനാവിലോന’ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി. പ്രദീപ് കുമാര്‍ ആണ് പിന്നണി ഗായകന്‍ (മിന്നല്‍ മുരളി). സിതാര കൃഷ്ണകുമാര്‍ ആണ് ഗായിക (കാണെക്കാണെ). സംഗീത സംവിധായകനുള്ള പുരസ്‌കാരം ഹിഷാം അബ്ദുല്‍ വഹാബിനാണ് (ഹൃദയം).

മികച്ച നടി – രേവതി( ഭൂതകാലം)​
മികച്ച നടൻ – ബിജു മേനോൻ (ആ‍ർക്കറിയാം)​​ ജോജു ജോർജ് (നായാട്ട്, ​മധുരം,​ ഫ്രീഡം ഫൈറ്റ്)​

മികച്ച ചിത്രം : ആവാസവ്യൂഹം

മികച്ച സംവിധായകൻ – ദിലീഷ് പോത്തൻ (ജോജി)​

മികച്ച രണ്ടാമത്തെ ചിത്രം : ചവിട്ട്,​ നിഷിദ്ധോ

സ്വഭാവ നടൻ – സുമേഷ് മൂർ (കള)​

മികച്ച സ്വഭാവ നടി – ഉണ്ണി മായ പ്രസാദ് (ജോജി)​

തിരക്കഥ – ആവാസ വ്യൂഹം

തിരക്കഥ (അഡാപ്റ്റേഷൻ)​ – ശ്യാം പുഷ്‌കരൻ (ജോജി)​

പിന്നണി ഗായിക- സിതാര കൃഷ്‌ണകുമാർ (പാൽ നിലാവിൻ..)

പിന്നണി ഗായകൻ – പ്രദീപ് കുമാർ (മിന്നൽ മുരളി)

ജനപ്രിയ ചിത്രം – ഹൃദയം

സംഗീത സംവിധായകൻ – ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം)​

ഗാനരചയിതാവ് – ബി കെ ഹരിനാരായണൻ

ഛായാഗ്രഹകൻ – മധു നീലകണ്ഠൻ (ചുരുളി)​

മികച്ച നൃത്തസംവിധാനം: അരുൺ ലാൽ (ചവിട്ട്)​

വനിതാ ഡബ്ബിംഗ് ആ‍ട്ടിസ്റ്റ് – ദേവി (ദൃശ്യം 2)

പുരുഷ വിഭാഗം – അവാർഡിനർഹമായ പ്രകടനങ്ങൾ ഉണ്ടായിരുന്നില്ല

വസ്ത്രാലങ്കരാം – മെൽവി ജെ (മിന്നൽ മുരളി)​

മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആ‍ർക്കറിയാം)​

കളറിസ്റ്റ് : ലിജു (ചുരുളി)​

ശബ്ദ രൂകപൽപ്പന : രംഗനാഥ് രവി (ചുരുളി)​

ശബ്ദ മിശ്രണം -ജസ്റ്റിൻ ജോസ്

മികച്ച സിങ്ക് സൗണ്ട്. അരുൺ അശോക്,​ സോനു കെ പി (ചവിട്ട്)​

കലാസംവിധായകൻ: എ വി ഗോകുൽ ദാസ്

ചിത്ര സംയോജകൻ – മഹേഷ് നാരായണൻ,​ രാജേഷ്

കഥാകൃത്ത് -ഷാഹി കബീർ (നായാട്ട്)

ബാലതാരം പെൺ – സ്നേഹ അനു (തല)​

ബാലതാരം ആൺ – മാസ്റ്റർ ആദിത്യൻ (നിറയെ തത്തകളുള്ള മരം)​

പ്രത്യേക പരാമർശം

മികച്ച ചിത്രം- ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)​

മികച്ച വിഷ്വൽ എഫക്ട്സ് : ആൻഡ്രു ഡിക്രൂസ്

മികച്ച കുട്ടികളുടെ ചിത്രം : കാടകലം

നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ്

പ്രത്യേക ജൂറി പരാമർശം

മികച്ച ചലച്ചിത്ര ഗ്രന്ഥം: നഷ്ട സ്വപ്നങ്ങൾ (ആ‍ർ ഗോപാലകൃഷ്ണൻ)​

ഫോക്കസ് സിനിമാ പഠനങ്ങൾ: ഡോ. ഷീബ എം കുര്യൻ

ചലച്ചിത്ര ലേഖനം: ജോർജു കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയും

രചന

മികച്ച ചലച്ചിത്ര ഗ്രന്ഥം: ചമയം (പട്ടണം റഷീദ്)

ചലച്ചിത്ര ലേഖനം: മലയാള സിനിമയിലെ ആണൊരുത്തൻ (ജിതിൻ കെ സി)​

BEST SELLERS







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.