Saturday, June 25, 2022

Latest Posts

സ്ത്രീകളുടെ പുരോഗതി: കേരളം ഉജ്ജ്വല മാതൃക: രാഷ്ട്രപതി

തിരുവനന്തപുരം: സ്ത്രീ പുരോഗതിയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭാസം, തൊഴില്‍, മേഖലകളിലെ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാര്‍ഹമാണെന്നും രാഷ്ട്രപതി പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ് വനിതാ എം പിമാരും എം എല്‍ എമാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിയത്. ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. വൈകിട്ട് 5.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം പൂനെയിലേക്ക് തിരിച്ചു.

BEST SELLERS







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.