Wed. Apr 24th, 2024

തിരുവനന്തപുരം: രാജ്യത്ത് ഉയരുന്ന അനിയന്ത്രിത വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരണമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സംസ്ഥാനത്ത് ഒന്നാം തിയതി മുതല്‍ ഗോതമ്പ് ഇറക്കുമതി കേന്ദ്രം നിര്‍ത്തുകയാണ്. 1 വര്‍ഷത്തേക്ക് ഇനി ഗോതമ്പ് ഉണ്ടാകില്ലയെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. മണ്ണണ്ണ വിഹിതവും 40% കുറച്ചു. കേന്ദ്രത്തിന്റെ ഇത്തരം നിലപാടുകള്‍ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിലക്കയറ്റത്തിന്റെ പ്രയാസങ്ങള്‍ ജനങ്ങള്‍ അനുഭവിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും  അരിയുടെ വിലക്കയറ്റത്തെപ്പറ്റി അന്വേഷിക്കാന്‍ ഉദ്യേഗസ്ഥര്‍ എത്രയും വേഗം ആന്ധ്രയിലേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു.

BEST SELLERS