Thu. Mar 28th, 2024

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് ലഭിച്ച ശിക്ഷയില് തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛൻ. മകൾക്ക് നീതി കിട്ടിയെന്നും വിധിയിൽ സന്തോഷമുണ്ടെന്നും വിസ്മയ അച്ഛൻ ത്രിവിക്രമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിനോടും അന്വേഷണ ഉദ്യോ​ഗസ്ഥർക്കും മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. കിരൺ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്നായിരുന്നു വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചത്.

വിസ്മയ കേസിൽ ഭർത്താവ് കിരൺ കമാരിന് 10 വർഷം തടവാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വർഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വർഷവും, 306 അനുസരിച്ച് ആറുവർഷവും, 498 അനുസരിച്ച് രണ്ടുവർഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കൾക്ക് നൽകണം.

BEST SELLERS