Tue. Apr 23rd, 2024

തിരുവനന്തപുരം: പോപ്പുലര്‍ ഫണ്ട് പ്രകടനത്തില്‍ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നവര്‍ക്കും സംഘാടകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മത സ്പര്‍ധ വളര്‍ത്തുന്നതിനെതിരെ 153 (എ) വകുപ്പു പ്രകാരമാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് ചാര്‍ജ് ചെയ്തത്. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്.

BEST SELLERS