Monday, June 27, 2022

Latest Posts

മദ്രസകള്‍ നിരോധിക്കണം, ഖുര്‍ ആന്‍ വീട്ടില്‍ മാത്രം പഠിപ്പിക്കണം: അസം മുഖ്യമന്ത്രി

മദ്രസകള്‍ നിരോധിക്കുകയും ഖുര്‍ ആന്‍ വീട്ടില്‍ മാത്രം പഠിപ്പിക്കുകയും വേണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഡല്‍ഹിയില്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസ എന്ന വാക്ക് നിലനില്‍ക്കുന്നതുവരെ കുട്ടികള്‍ക്ക് ഡോക്ടറോ എഞ്ചിനീയറോ ആകുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ല. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മുസ്ലീം കുട്ടികള്‍ മിടുക്കരാണെങ്കില്‍ അതിന് കാരണം അവരുടെ ഹിന്ദു സ്വാധീനമുള്ള ഭൂതകാലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മദ്രസയില്‍ പഠിച്ചാല്‍ അവര്‍ ഡോക്ടറോ എഞ്ചിനീയറോ ആകില്ലെന്ന് പറഞ്ഞാല്‍ അവര്‍ പിന്നെ മദ്രസകളില്‍ പോകാന്‍ കൂട്ടാക്കില്ല. കുട്ടികളെ ഖുര്‍ ആന്‍ പഠിപ്പിക്കേണ്ടത് വീടുകളിലാണ്. കുട്ടികളെ മദ്രസകളില്‍ ചേര്‍ക്കുന്നത് അവരുടെ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതിന് തുല്യമാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എല്ലാ കുട്ടികളെയും ശാസ്ത്രം, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കണം. എങ്കില്‍ മാത്രമേ അവര്‍ ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും, പ്രൊഫസര്‍മാരും ശാസ്ത്രജ്ഞരുമൊക്കെ ആവുകയുള്ളു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2020ല്‍ മതേതര വിദ്യാഭ്യാസ സംവിധാനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളെല്ലാം പിരിച്ചുവിട്ട് അവയൊക്കെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാന്‍ ആസാം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.