Monday, June 27, 2022

Latest Posts

പി സി ജോര്‍ജ്ജിന് ഹൈക്കോടതിയിൽനിന്നും ഇടക്കാല ജാമ്യം

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. വ്യാഴാഴ്ച വരെയാണ് ജാമ്യം. താന്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടില്ലന്നും, മുപ്പത് വര്‍ഷം എം എല്‍ എ ആയി നിന്ന് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണെന്നും ജോര്‍ജ്ജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ചാണ്് പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജ്ജിന് വേണ്ടി അഡ്വ വിജയഭാനും ഹാജരായി. എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം തള്ളിയതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ പ്രസംഗിച്ചിട്ടില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.

വെണ്ണലയിലെ പ്രസംഗം പ്രകോപനപരമാണെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. പ്രസംഗം മതസ്പര്‍ദ്ധയ്ക്കും ഐക്യം തകരാനും കാരണമാകും. 153A, 295A എന്നീ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന പറയാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

അതേസമയംഎറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തളളിയതിന് പിന്നാലെ പി സി ജോര്‍ജിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലുള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ മാസം 10ന് പാലാരിവട്ടം പൊലീസാണ് പിസി ജോര്‍ജിനെതിരെ കേസെടുത്തത്. വെണ്ണലയിലെ ഒരു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.