Monday, June 27, 2022

Latest Posts

നടിയെ അക്രമിച്ച കേസ് അട്ടിമറിക്കാന്‍ സി പി എം നേതാക്കള്‍ ഇടനിലക്കാരാകുന്നു എന്ന് വി ഡി സതീശന്‍

നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ കേസില്‍ പൊലീസിനെ പിന്നോട്ട് പിടിച്ച് വലിക്കുകയാണ്. സി പി എം നേതാക്കള്‍ ഇതിനുള്ള ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. ഈ കേസില്‍ സ്ത്രീപക്ഷ നിലപാട് എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത് എന്നത് കൊണ്ടാണ് അതിജീവിതക്ക്് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പി സി ജോര്‍ജ്ജിന്റ കേസിലും സി പിഎമ്മില്‍ ഇടനിലക്കാരുണ്ട്. അവരാണ് ജോര്‍ജ്ജിനെ അറസ്റ്റില്‍ നിന്നും രക്ഷിക്കുന്നത്. സി പിഎമ്മും പി സി ജോര്‍ജ്ജും തമ്മിലുള്ള കള്ളക്കളി എന്തെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.