പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണെന്ന് വി ഡി സതീശന്.വിദ്വേഷ പ്രസംഗത്തിന് ആധാരമായ വെണ്ണലയിലെ പരിപാടിയിലേക്ക് പി സി ജോര്‍ജിനെ വിളിച്ചത് ആരാണെന്ന് അന്വേഷിക്കണമെന്നും എറണാകുളം മുന്‍ ഡിസിസി മുന്‍ സെക്രട്ടറി എംബി മുരളീധരനാണോ ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും വിഡി സതീശന് പറഞ്ഞും. എത്രയും വേഗം ഇത് അന്വേഷിച്ച് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ച് കോണ്‍ഗ്രസ്സ് വിട്ടയാളാണ് എംബി മുരളീധരന്.ചൂട് പിടിച്ച ഇലക്ഷന് പ്രചരണ സമയത്തെ ഡിസിസി സെക്രട്ടറിയുടെ ഈ നിലപാട് കോണ്‍ഗ്രസ്സിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.