ലണ്ടന്‍: പാകിസ്ഥാനില്‍ നടന്നതു പോലെ സര്‍ക്കാര്‍ ഇന്ത്യയെ ചവച്ചരക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പരാജയങ്ങള്‍, കൂറുമാറ്റങ്ങള്‍, ആഭ്യന്തര കലഹങ്ങള്‍ എന്നിവയുമായി തന്റെ പാര്‍ട്ടി പൊരുതുകയാണ്. ബി ജെ പിക്കെതിരെ എല്ലാവരേയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ലണ്ടനിലെ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഐഡിയാസ് ഫോര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
ഇന്ത്യയെന്നാല്‍ രാജ്യത്തെ ജനങ്ങളാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആര് എസ് എസും ബി ജെ പിയും ഭൂമി ശാസ്ത്രപരമായാണ് ഇന്ത്യയെ കാണുന്നത്. അതൊരിക്കലും ശുദ്ധമായ രാഷ്ട്രീയ പോരാട്ടമല്ല. മാധ്യമങ്ങള്‍ക്ക് മേല്‍ ബി ജെ പിക്ക് നൂറ് ശതമാനം നിയന്ത്രണമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ആര് എസ് എസിന് സംവിധാനുമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത്തരം സംവിധാനങ്ങള്‍ കോണ്‍ഗ്രസിനും ആവശ്യമാണ്. ഇന്ത്യയെ വീണ്ടെടുക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് പോരാട്ടം. അതൊരു പ്രത്യയ ശാസ്ത്രപരമായ പോരാട്ടമാണ്.