Fri. Mar 29th, 2024

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുസ്ലിം പള്ളിയോട് ചേര്‍ന്ന് ഹനുമാന്‍ വിഗ്രഹം സ്ഥാപിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ പഴയ കോടതി പരിസരത്തുള്ള മസ്ജിദിനോട് ചേര്‍ന്നാണ് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആസൂത്രിത നീക്കം നടന്നത്.

ഹിന്ദുത്വ സംഘടനയില്‍പ്പെട്ടെ ഏതാനും പേര്‍ സംഘടിച്ചെത്തി ഹനുമാന്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്നം വാക്കേറ്റത്തിലേക്കും കല്ലേറിലേക്കും മാറുകയായിരുന്നു. മൂന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് തീയിട്ടു. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കൂടുതല്‍ പോലീസുകാരെത്തിയതോടെ സ്ഥിതി ശാന്തമായത്.

സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നേഹ മീണ നീമുച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ഘോഷയാത്ര, ധര്‍ണ, ഒത്തുചേരല്‍ എന്നിവ നടത്താന്‍ പാടുള്ളതല്ലെന്നും ഉത്തരവിലുണ്ട്. അനുമതിയില്ലാതെ മേഖലയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. പള്ളികളിലെ ബാങ്ക് വിളി തടയാനാണ് ഇത്തരം ഒരു വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

BEST SELLERS