Fri. Apr 19th, 2024

ആരാധകർ ഏറെയുള്ള മിഡിൽ വെയിറ്റ് സ്പോർട്സ് മോട്ടർസൈക്കിൾ വിഭാഗത്തിൽ പുതിയ മാറ്റങ്ങൾ കുറിക്കാൻ ട്രയംഫ് ട്രൈഡന്റ് 660. 2022 മോഡൽ ട്രൈഡന്റ് 660 ലോകവിപണിയിൽ അവതരിപ്പിച്ചു. ഏറെ താമസമില്ലാതെ ഈ വാഹനം ഇന്ത്യയിലുമെത്തും. പുതിയ വർഷം പുതിയ നിറങ്ങളെന്ന ആശയത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ട്രൈഡന്റ് വിപണിയിലെത്തിയത്. മാറ്റ് ബാജ ഓറഞ്ച്, മാറ്റ് സ്റ്റോം ഗ്രേ എന്നീ പുതിയ ആകർകമായ നിറങ്ങളോടെയാണ് 2022 ട്രൈഡന്റ് എത്തുന്നത്. നിലവിൽ സിൽവർ ഐസ് – ഡയാബ്ലോ റെഡ്, മാറ്റ് ജെറ്റ് ബ്ലാക്ക്–സിൽവർ ഐസ്, സഫയർ ബ്ലാക്ക് എന്നീ നിറങ്ങളാണ് ലഭ്യമായിരുന്നത്. എന്തായാലും നിറങ്ങളിലൊഴികെ പുതുമയൊന്നുമില്ലാതെയാണ് വാഹനം വിപണിയിലെത്തിയത്.

നേക്കഡ് ശൈലിയിലുള്ള രൂപഭംഗിയാണ് വാഹനത്തിനുള്ളത്. ഉരുളൻ ഹെഡ്‌ലാംപും വെള്ളത്തുള്ളിയുടെ രൂപത്തോടു സാദൃശ്യം പുലർത്തുന്ന ഇന്ധന ടാങ്കും ടാങ്കിലെ വലിയ ട്രയംഫം ഗ്രാഫിക്സമെല്ലാം വാഹനത്തിന് സ്പോർടിനെസ് നൽകുന്നതിനൊപ്പം ക്ലാസി രൂപവും നൽകുന്നു. സാധാരണക്കാരന് ഏറ്റുമധികം ഇണങ്ങുന്ന മിഡിൽ വെയിറ്റ് സ്പോർട്സ് ബൈക്ക് എന്നതു തന്നെയാണ് ട്രൈഡന്റിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. മിനിമലിസ്റ്റിക് എന്ന വാക്കിനോട് ഏറെ ഇണങ്ങുന്ന വിധത്തിലാണ് വാഹനത്തിന്റെ രൂപഭംഗി. ക്വാർട്ടർ ലീറ്റർ ബൈക്കുകളിൽ നിന്ന് ഒരു ഉയർച്ച ആഗ്രഹിക്കുന്ന റൈഡർമാർക്ക് ഏറെ ഇണങ്ങുന്ന വിധത്തിലാണ് വാഹനം നിർമിച്ചിട്ടുള്ളത്. മൂന്ന് സിലിണ്ടർ എൻജിൻ നഗരത്തിരക്കുകളിൽ ഉൾപ്പെടെ കൈകാര്യം ചെയ്യാൻ ലളിതം, നിർമിണ മികത് എന്നിവയെല്ലാം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.

660സിസി ഇൻലൈൻ 3 സിലിണ്ടർ എൻജിന് 79.8 ബിഎച്ച്പിയും 64എൻഎം ടോർക്കും നൽകാൻ ശേഷിയുണ്ട്. അസിസ്റ്റഡ് സ്ലിപ്പർ ക്ലച്ച് ഉൾപ്പെടെ 6 സ്പീഡ് ഗിയർബോക്സ് അടിസ്ഥാനമായി നൽകിയ വാഹനമാണ് ട്രൈഡന്റ്. 2 റൈഡ് മോഡുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളും വാഹനത്തിനുണ്ട്. ബ്ലൂടൂത്ത് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പൂർണമായി എൽഇഡി ലൈറ്റിങ് സംവിധാനം എന്നിവയും വാഹനത്തിലുണ്ട്. 189 കിലോഗ്രാം ഭാരമള്ള വാഹനത്തിന് 6.95 ലക്ഷം രൂപയാണ് വില. കാവസാക്കി സി650, ഹോണ്ട സിബി650ആർ എന്നീ വാഹനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്ന വാഹനത്തിന് ഇന്ത്യയിലും വലിയ ആരാധകവൃന്ദമുണ്ട്.

BEST SELLERS